കോട്ടയം: തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ ഐ.ടി.ഐ.യില്‍ സംഘടിപ്പിച്ച ജോബ് ഫെയര്‍- സ്‌പെക്ട്രം-2021 അഡ്വ.കെ. സുരേഷ്‌കുറുപ്പ് ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല അധ്യക്ഷത വഹിച്ചു.
പങ്കെടുത്ത 36 കമ്പനികളിലായി 650 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 32 ട്രേഡുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍, സ്വകാര്യ ഐ.ടി.ഐ കളിലെ 780 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു.
ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, ജില്ലാ പഞ്ചായത്ത് അംഗം ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് അംഗം ആന്‍സ് വര്‍ഗീസ് ആലഞ്ചേരി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് അംഗം സജി തടത്തില്‍, ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രെയിനിംഗ് ജെ.എസ്. ബിന്ദു, പള്ളിക്കത്തോട് ഐ.ടി.ഐ പ്രിന്‍സിപ്പല്‍ ജി.അജയകുമാര്‍, ഐ.എം.സി അംഗം മാത്തുക്കുട്ടി മാങ്കോട്ടില്‍, കേരള സ്റ്റേറ്റ് പ്രൈവറ്റ് ഐ.ടി.ഐ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധി കെ.എ ലത്തീഫ്, പ്രിന്‍സിപ്പല്‍ കെ. സന്തോഷ്‌കുമാര്‍, പി.ടി.എ പ്രസിഡന്റ് അഡ്വ. എം. ബി. രഘുനാഥന്‍, സ്റ്റാഫ് സെക്രട്ടറി പി.എസ്. ഷിബു എന്നിവര്‍ സംസാരിച്ചു.