വനിത ശിശുവികസന വകുപ്പിന്റെ കീഴില്‍ മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍ഗോഡ്, ആലപ്പുഴ, കോട്ടയം ജില്ലകളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലെ വിവിധ തസ്തികകളില്‍ വനിതകള്‍ക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ ഇന്റര്‍വ്യൂവിന് ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോണ്‍: 0471 234866. വെബ്‌സൈറ്റ്: www.keralasamakhya.org, ഇ-മെയില്‍: keralasamakhya@gmail.com.