ഔഷധസസ്യ പ്രാദേശിക സംഭരണ കേന്ദ്രം, ഡ്രൈയിംഗ് യാർഡ്, അർദ്ധ സംസ്‌കരണ കേന്ദ്രം, സംഭരണ കേന്ദ്രം തുടങ്ങിയ പദ്ധതികൾക്ക് സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങൾ അംഗീകൃത സർക്കാരേതര സ്ഥാപനങ്ങൾ, പഞ്ചായത്തുകൾ, അംഗീകൃത സൊസൈറ്റികൾ, സഹകരണ സംഘങ്ങൾ, കർഷക സംഘങ്ങൾ, കുടുംബശ്രീകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് സംസ്ഥാന ഔഷധസസ്യ ബോർഡ് അപേക്ഷ ക്ഷണിച്ചു.

പദ്ധതികൾ സമർപ്പിക്കുന്നതിനുള്ള അപേക്ഷാഫോമുകളും വിശദവിവരങ്ങളും  www.smpbkerala.org യിൽ ലഭിക്കും. അനുബന്ധ രേഖകൾ സഹിതം (പദ്ധതിരേഖകളുടെ അസ്സലും മുന്ന് പകർപ്പുകളും) അപേക്ഷ മാർച്ച് 10ന് വൈകിട്ട് അഞ്ചിന് മുമ്പ് സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ തൃശ്ശൂർ ഹെഡ് ഓഫീസിലോ തിരുവനന്തപുരം പൂജപ്പുരയിലുള്ള റീജണൽ ഓഫീസിലോ നൽകണം.

വിലാസം: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധസസ്യ ബോർഡ്, ഷൊർണ്ണൂർ റോഡ്, തിരുവമ്പാടി.പി.ഒ, തൃശ്ശൂർ- 680022. ഫോൺ: 0487-2323151. റീജണൽ ഓഫീസ്, ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസ്, പൂജപ്പുര, തിരുവനന്തപുരം- 695012. ഫോൺ: 0471-2347151.