സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കളിമൺ ഉല്പന്ന നിർമ്മാണവും വിപണനവും കുലത്തൊഴിലായി സ്വീകരിച്ച സമുദായത്തിലെ വ്യക്തികൾക്ക് പ്രവർത്തന മൂലധന വായ്പാ പദ്ധതി നടപ്പാക്കുന്നു. വായ്പ തുക പരമാവധി രണ്ട് ലക്ഷം രൂപ. അപേക്ഷകർ പരമ്പരാഗത കളിമൺ ഉല്പന്ന നിർമ്മാണ മേഖലയിൽ തൊഴിൽ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം. പലിശ നിരക്ക് ആറ് ശതമാനം. തിരിച്ചടവ് കാലാവധി 60 മാസം. ജാമ്യവ്യവസ്ഥകൾ ബാധകമാണ്. അപേക്ഷകരുടെ പ്രായപരിധി 18 – 55 വയസ്സ്. കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്.
പദ്ധതിയുടെ നിബന്ധനകൾ, അപേക്ഷാ ഫോം, അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ എന്നിവ www.keralapottery.org യിൽ ലഭിക്കും. അപേക്ഷ മാർച്ച് അഞ്ചിന് വൈകിട്ട് അഞ്ചിനകം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ, അയ്യങ്കാളി ഭവൻ, രണ്ടാം നില, കനക നഗർ, കവടിയാർ. പി.ഒ, തിരുവനന്തപുരം- 695003 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ നൽകാം.
പാലക്കാട് ജില്ലയിൽ നിന്നുള്ളവർക്ക് മാർച്ച് ഒന്നിന് രാവിലെ 11ന് പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ പാലക്കാട് ജില്ലാ ഓഫീസിലും മലപ്പുറം, കോഴിക്കോട് ജില്ലയിൽ നിന്നുള്ളവർക്ക് രണ്ടിന് രാവിലെ 11ന് പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ മലപ്പുറം ജില്ലാ ഓഫീസിലും എറണാകുളം, തൃശ്ശൂർ ജില്ലയിലുള്ളവർക്ക് മാർച്ച് മൂന്നിന് രാവിലെ 11ന് പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ തൃശ്ശൂർ ജില്ലാ ഓഫീസിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള അപേക്ഷകർക്ക് മാർച്ച് അഞ്ച് വരെ എല്ലാ ദിവസവും തിരുവനന്തപുരം രജിസ്ട്രേഡ് ഓഫീസിൽ നേരിട്ടും അപേക്ഷകൾ നൽകാം.
അപേക്ഷ സ്വീകരിക്കുന്ന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ ജില്ലാ ഓഫീസുകളുടെ വിലാസം:
തൃശ്ശൂർ: (03/03/2021. 11 മണി) ശക്തൻ ആർക്കേഡ്, മൂന്നാം നില, ശക്തൻ നഗർ, തൃശ്ശൂർ- 680001. ഫോൺ: 0487-2424212.
പാലക്കാട്: (01/03/2021. 11 മണി) കെ.റ്റി.വി. ടവേഴ്സ്, മുക്കോണത്ത് പറമ്പ്, യാക്കര റെയിൽവേ ഗേറ്റിന് സമീപം, പടിഞ്ഞാറെകോട്ട റോഡ്, പാലക്കാട്- 678001. ഫോൺ: 0491-2545167. മലപ്പുറം: (02/03/2021. 11 മണി) നമ്പർ 23/277-ജെ & കെ.ബിൽഡിംഗ്സ്, മുണ്ടുപറമ്പ, മലപ്പുറം-9. ഫോൺ: 0483-2734114.