തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മണ്‍കല കമ്പോസ്റ്റ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിശ്ചിത അളവിലുള്ള മണ്‍കല കമ്പോസ്റ്റ് പാത്രം (മുച്ചട്ടി) വിതരണം ചെയ്യുന്നതിന് മണ്‍പാത്ര നിര്‍മ്മാതാക്കളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണനക്ഷേമ വികസന കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തികള്‍/സ്ഥാപനങ്ങള്‍ക്ക്

താല്‍പര്യപത്രം നല്‍കാം. പൊതു നിബന്ധനകളും താല്‍പര്യപത്രത്തിന്റെ മാതൃകയും www.keralapottery.org യില്‍ ലഭിക്കും. മാര്‍ച്ച് അഞ്ചിന് മുമ്പ് മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍, അയ്യങ്കാളി ഭവന്‍, രണ്ടാംനില, കനകനഗര്‍, കവടിയാര്‍.പി.ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ താത്പര്യപത്രം ലഭിക്കണം