ആലപ്പുഴ: ചേര്‍ത്തലയിലെ നാഗം കുളങ്ങരയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാൾ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ ജില്ല മജിസ്ട്രേറ്റ് കൂടിയായ ജില്ല കളക്ടര്‍ നിരോധനജ്ഞ പ്രഖ്യാപിച്ചു. മരണാനന്തര ചടങ്ങുകള്‍ക്കല്ലാതെ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല. വ്യാഴാഴ്ച മുതല്‍ മൂന്നുദിവസത്തേക്കാണ് നടപടി.
1973 ലെ ക്രിമിനല്‍ നടപടി നിയമസംഹിതയിലെ 144 പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് പോലീസിന് നിര്‍ദ്ദേശം നല്‍കി.