ഇടുക്കി: ഭാരതീയ ചികിത്സാ വകുപ്പ് 2018-19 വര്‍ഷത്തില്‍ ജില്ലയില്‍ ആയുഷ് മിഷന്‍ മുഖേന നടപ്പിലാക്കുന്ന രാരീരം പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസര്‍, തെറാപ്പിസ്റ്റ് (സ്ത്രീ) തസ്തികകളില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. മെഡിക്കല്‍ ഓഫീസറിന് ബി.എ.എം.എസ്, എം.ഡി പ്രസൂതിതന്ത്രം/കൗമാരഭൃത്യവും തെറാപ്പിസ്റ്റിന് ആയുര്‍വ്വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഒരു വര്‍ഷ തെറാപ്പിസ്റ്റ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് (ഗര്‍ഭിണി പരിചരണം, പ്രസവാനന്തര ശുശ്രൂഷ എന്നിവയിലുള്ള പരിചയം) ആണ് യോഗ്യത. കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ മെയ് 18ന് രാവിലെ 10 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ രേഖകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ലഭിക്കും,. ഫോണ്‍ 04862 232318.
