ഇടുക്കി: കുടുംബശ്രീ സ്ത്രീസുരക്ഷ ഭീമയോജന ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കുടുംബശ്രീ അംഗങ്ങളെ എന്റോള്‍മെന്റ് ചെയ്യിപ്പിക്കുന്നതിനായി എല്ലാ ഗ്രാമ സി.ഡി.എസുകളിലും സ്‌കോളര്‍ഷിപ്പ് , ക്ലെയിം അപേക്ഷകള്‍ യഥാസമയം സ്വീകരിക്കുന്നതിനും കൃത്യസമയത്ത് പോളിസി അംഗങ്ങള്‍ക്കുള്ള സേവനം ഉറപ്പുവരുത്തുന്നതും ഒരു ഭീമാമിത്രയെ നിയമിക്കുന്നു. ഹയര്‍സെക്കണ്ടറി/ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ള 21നും 50നും ഇടയില്‍ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവയില്‍ പരിജ്ഞാനമുണ്ടാകണം. കുടുംബശ്രീ അംഗമായിട്ട് മൂന്ന് വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 17.
