ഇടുക്കി: കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ ജില്ലയില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ബഡ്‌സ് സ്ഥാപനങ്ങളിലേക്കായി ഹോണററി ത്സതികയിലുള്ള ഒഴിവുകളിലേക്ക് നിയമിക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഹോണററി വ്യവസ്ഥയില്‍ നിയമിക്കപ്പെടുന്നതിന് താല്‍പര്യമുള്ള യോഗ്യതയും പരിചയസമ്പത്തുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടിയ പ്രായപരിധി 40 വയസ്സ്.
വിശദമായ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം കുടുംബശ്രീ വെബ്‌സൈറ്റില്‍ കൊടുത്തിട്ടുള്ള നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷകള്‍ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ഇടുക്കി എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷ അയക്കേണ്ട അവസാന തീയതി മെയ് 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ww.kudumbashree.org.