ഇടുക്കി: നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പിന്റെ കീഴില്‍ എറണാകുളത്തു പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.റ്റി എന്ന സ്ഥാപനം 2018-19 അധ്യയനവര്‍ഷം നടത്തുന്ന ടൈപ്പ്‌റൈറ്റിംഗ്, കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ, സ്റ്റെനോഗ്രാഫി കോച്ചിംഗ് ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലെ ഏതെങ്കിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും പ്ലസ് ടു യോഗ്യതയുള്ളവരും 18നും 30നും മധ്യേ പ്രായമുള്ള പട്ടികജാതി, പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളുമായിരിക്കണം.
കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ്, ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ് (ലോവര്‍), ഷോര്‍ട്ട്ഹാന്റ് ഇംഗ്ലീഷ് (ലോവര്‍) മലയാളം(ലോവര്‍) എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കി കെ.ജി.ടി.ഇ പരീക്ഷക്ക് പ്രാപ്തരാക്കുന്നതോടൊപ്പം ഇന്‍ഫോ പാര്‍ക്ക് അടക്കമുള്ള വിവിധ സ്ഥാപനങ്ങളിലേക്കുള്ള ഡാറ്റാ എന്‍ട്രി ടെസ്റ്റിലും പ്രത്രേകം പരിശീലനം നല്‍കുന്നു. പരിശീലന കാലയളവില്‍ നിയമാനുസൃത സ്റ്റൈപന്റും പഠനോപകരണങ്ങളും യാത്രാ ഇളവ് ലഭിക്കുന്നതിനുള്ള സഹായവും നല്‍കും. താല്‍പര്യമുള്ളവര്‍ ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി, എസ്.റ്റി, എറണാകുളം, കണ്ടത്തില്‍ ബില്‍ഡിംഗ്‌സ്, കര്‍ഷക റോഡ്, സൗത്ത് ഓവര്‍ ബ്രിഡ്ജിന് സമീപം , കൊച്ചി-682016 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി മെയ് 30. വിശദ വിവരങ്ങള്‍ 0484-2312944 എന്ന നമ്പരിലും Cgcekm.emp.lbr@Kerala.gov.in എന്ന ഇ-മെയിലിലും ലഭിക്കും.