കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കായി 16 ന് രാവിലെ ഒൻപതിന് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ നടത്തും. മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ പങ്കെടുക്കാൻ മോട്ടോർ തൊഴിലാളികൾ അംഗത്വ കാർഡുമായി എത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
