തിരുവനന്തപുരം:   പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കട്ടേല ഡോ. അംബേദ്ക്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്‌കൂളിൽ അടുത്ത അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായി പെൺകുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  സയൻസ്, കൊമേഴ്‌സ് വിഭാഗത്തിൽ ആകെ 72 സീറ്റുകളാണുള്ളത്.  തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഹോസ്റ്റൽ സൗകര്യം, ഭക്ഷണമടക്കം എല്ലാ വിദ്യാഭ്യാസ ചെലവുകളും സൗജന്യമാണ്.  അപേക്ഷാഫോം നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസ്, കട്ടേല മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, നെടുമങ്ങാട്, വാമനപുരം, കുറ്റിച്ചൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകൾ പ്രോജക്ട് ഓഫീസർ, ഐ.റ്റി.ഡി.പി. നെടുമങ്ങാട്, പിൻ-695541.  ഹെഡ്മിസ്ട്രസ്, ഡോ. എ.എം.എം.ആർ.എച്ച്.എസ്.എസ്. കട്ടേല, ശ്രീകാര്യം, തിരുവനന്തപുരം, എന്നീ വിലാസങ്ങളിൽ മേയ് 18 നകം ലഭിക്കണം.  കൂടുതൽ വിവരങ്ങൾക്ക് 0472 2812557, 0471 2597900.