കാസര്‍ഗോഡ്: ഇന്ത്യൻ ആർമിയിൽ ശിപായി ഡി ഫാർമ (ആംഡ് മെഡിക്കൽ കോർപ്‌സ്) നിയമനത്തിനുള്ള ആർമി റിക്രൂട്ട്‌മെൻറ് റാലി മാർച്ച് ഒന്ന് മുതൽ 31 വരെ കർണ്ണാടകയിലെ ഉഡുപ്പിയിൽ നടത്തും. കാസർകോട്, കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം, തൃശൂർ, കണ്ണൂർ, കേന്ദ്രഭരണ പ്രദേശങ്ങളായ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് പങ്കെടുക്കാം.

ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാണ്. രജിസ്‌ട്രേഷൻ മാർച്ച് 13 വരെ https://joinindianarmy.nic.in/ എന്ന വെബ്‌സൈറ്റിലൂടെ നടത്താം. റാലിയുടെ വേദി പിന്നീട് അറിയിക്കും. അഡ്മിറ്റ് കാർഡിൽ പറയുന്ന സമയത്ത് റാലിക്കായി ഹാജരാവണം. അഡ്മിറ്റ് കാർഡ് മാർച്ച് 14 മുതൽ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിൽ ലഭിക്കും. വിശദവിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക: https://joinindianarmy.nic.in/writereaddata/Portal/BRAVO_NotificationPDF/D_PHARMA_CALICUT.pdf