എറണാകുളം: ജില്ലയിലെ 25 ട്രാൻസ് ജൻ്റർ വ്യക്തികൾക്ക് സാമൂഹ്യനീതി വകുപ്പ് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. ജില്ലാ വികസന കമ്മീഷണറുടെ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ വികസന കമ്മീഷണർ അഫ്സാന പർവീൺ മുവാറ്റുപുഴയിലെ സംരഭകയും ട്രാൻസ്ജൻററും ആയ സേതു പാർവ്വതിക്ക് തിരിച്ചറിയൽ കാർഡ് നൽകി വിതരണോത്ഘാടനം നിർവ്വഹിച്ചു.
ജില്ലയിൽ ഈ വർഷം 63 ട്രാൻസ്ജെൻ്റർ വ്യക്തികൾക്ക് തിരിച്ചറിയൽ കാർഡ് ലഭ്യമായിട്ടുണ്ട് . കൂടാതെ 6 ട്രാൻസ്ജെൻ്റർ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും , 6 പേർക്ക് ഹോസ്റ്റൽ ഫീസും നൽകി. 16 പേർക്ക് ലിംഗമാറ്റ ശസ്ത്രക്രിയക്കും, 16 പേർക്ക് ശസ്ത്രക്രിയാനന്തര തുടർ ശ്രദ്ധക്കുള്ള സഹായവും നൽകി. സ്വയം തൊഴിൽ തുടങ്ങാനായി 12 പേർക്ക് ധനസഹായം നൽകിയിട്ടുണ്ട്.
2020 ൽ നിലവിൽ വന്ന ട്രാൻസ് ജൻറർ വ്യകതികളുടെ സംരക്ഷണ നിയമപ്രകാരം ഇനിയും തിരിച്ചറിയൽ കാർഡ് ലഭിക്കാത്തവർക്ക് transgender.dosje.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു.