കാസര്‍ഗോഡ്:  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സുസ്ഥിര വികസന ക്യാംപയിനിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ‘നവകേരളം: എന്റെ വികസന കാഴ്ചപ്പാട്’ എന്നതാണ് വിഷയം. 500 വാക്കില്‍ കവിയാതെ മലയാളത്തിലോ കന്നഡയിലോ ഉള്ള രചനകള്‍ കോളേജ് തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി സഹിതം മാര്‍ച്ച് രണ്ടിന് വൈകീട്ട് അഞ്ചിനകം കാസര്‍കോട് സിവില്‍സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ prdcontest@gmail.com എന്ന മെയിലിലോ അയക്കാം. വിജയികള്‍ക്ക് ക്യാഷ് പ്രൈസും സാക്ഷ്യപത്രവും സമ്മാനിക്കും. ഫോണ്‍: 04994 255145