തിരുവനന്തപുരം സര്‍ക്കാര്‍ ആയൂര്‍വേദ കോളേജിലെ സ്വസ്ഥവൃത്ത വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് മാര്‍ച്ച് നാലിന് രാവിലെ 11.30ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബി.എന്‍.വൈ.എസ്. യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ യോഗയില്‍ പി.ജി.ഡിപ്ലോമ/യോഗ ആന്‍ഡ് നാച്ചുറോപ്പതി ടെക്നീഷ്യന്‍ യോഗ്യതയുള്ളവരെ പരിഗണിക്കും.

യോഗയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ എത്തണം