പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് 2021-ന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തില് ഷോര്ട്ട് ഫിലിം, സ്ലോഗന് മത്സരം സംഘടിപ്പിക്കുന്നു. വോട്ടിങ് ശതമാനം കൂട്ടുക, വോട്ടിങ്ങിന്റെ പ്രാധാന്യം എന്നിവയെ ആധാരമാക്കിയുള്ള ഷോര്ട്ട് ഫിലിമുകളും സ്ലോഗനുകളുമാണ് തയ്യാറാക്കേണ്ടത്.
ഷോര്ട്ട് ഫിലിമുകള് 2-3 മിനുട്ടില് കവിയാത്തതും സ്ലോഗനുകള് ഒറ്റവരിയില് ഒതുങ്ങുന്നതുമായിരിക്കണം. വീഡിയോ 25 എം.ബിയില് കവിയരുത്. തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് പാരിതോഷികം നല്കും. സൃഷ്ടികള്, പേര്, വിലാസം, വയസ്സ്, ഫോണ് നമ്പര്, ഇ- മെയില് ഐ.ഡി എന്നിവ സഹിതം dyc.palakkad@gmail.com എന്ന ഇ- മെയിലേക്ക് മാര്ച്ച് 3 നകം അയക്കണം. കൂടുതല് വിവരങ്ങള്ക്ക് 8547300900 എന്ന നമ്പറില് ബന്ധപ്പെടുക.