കൊല്ലം: ഐ. എച്ച്. ആര്‍. ഡി കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ 2018-19 അധ്യയന വര്‍ഷം ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളായ ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എന്‍ജിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് ബ്രാഞ്ചുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdmptc.org എന്ന പോര്‍ട്ടലില്‍ ജൂണ്‍ നാലിന് വൈകിട്ട് അഞ്ചുവരെ സമര്‍പ്പിക്കാം. അനുബന്ധ രേഖകളും പ്രിന്‍സിപ്പലിന്റെ പേരില്‍ കരുനാഗപ്പള്ളിയില്‍ മാറാവുന്ന 200 രൂപയുടെ (എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 100രൂപ) ഡി.ഡിയും സഹിതം അപേക്ഷയുടെ പ്രിന്റൗട്ട് ജൂണ്‍ ഏഴിന് വൈകിട്ട് നാലിനകം കോളേജില്‍ നല്‍കണം. പോളിടെക്‌നിക്കില്‍ സജ്ജീകരിച്ചിട്ടുളള സ്റ്റുഡന്റ്‌സ് ഹെല്‍പ്പ് ഡസ്‌ക്ക് വഴിയും അപേക്ഷ സമര്‍പ്പിച്ച് അപേക്ഷാഫീസ് നേരിട്ട് അടയ്ക്കാം. വിശദ വിവരങ്ങള്‍ 0476-2623597, 9447488348 എന്നീ നമ്പരുകളില്‍ ലഭിക്കും.
