ആലപ്പുഴ: 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 45 നും 59നുമിടയില്‍ പ്രായമുള്ള മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കുമായി കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കോവിന്‍ (https://www.cowin.gov.in) ആപ്പ് വഴി പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ എടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാം. വെബ്‌സൈറ്റില്‍ ചുവടെ പറയുന്ന വിധം രജിസ്റ്റര്‍ ചെയ്യാം.cowin. gov.in എന്ന വെബ് സൈറ്റിലാണ് വാക്‌സിന്‍ ലഭിക്കാനായി രജിസ്റ്റര്‍ ചെയ്യേണ്ടത്.
രജിസ്‌ട്രേഷന്‍ സമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡിലുള്ള അടിസ്ഥാന വിവരങ്ങള്‍ എന്നിവ നല്‍കണം. രജിസ്‌ട്രേഷന് മുന്‍പായി മൊബൈല്‍ നമ്പറിന്റെ കൃത്യത ഉറപ്പാക്കുന്നതിനായി ഒ.റ്റി.പി. പരിശോധന ഉണ്ടായിരിക്കും. ആപ്ലിക്കേഷന്‍ വഴി കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളുടെ പട്ടികയും ഒഴിഞ്ഞ സ്ലോട്ടുകള്‍ ലഭ്യമാകുന്ന തീയതിയും ലഭ്യമാകും. പിന്നീട് ഓരോരുത്തര്‍ക്കും അവരവരുടെ സൗകര്യപ്രദമായ രീതിയില്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകള്‍ തെരഞ്ഞെടുക്കാം.
ലഭ്യമായ സ്ലോട്ടുകള്‍ അടിസ്ഥാനമാക്കി സെഷന്റെ സമയവും, ദിവസവും ലഭിക്കും. രജിസ്‌ട്രേഷന്‍ സമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിനെ ആധാരമാക്കി അടിസ്ഥാന വിശദാംശങ്ങള്‍ ശേഖരിക്കും. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വ്യക്തിക്ക് കോവിഡ് വാക്‌സിനേഷന്‍ ആപ്ലിക്കേഷനില്‍ ഒരു അക്കൗണ്ട് ഉണ്ടാകും. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ അത് വ്യക്തമാക്കിക്കൊണ്ടുള്ള രജിസ്‌ട്രേഷന്‍ സ്ലിപ്പ് ലഭ്യമാകും. ഇത് പ്രിന്റ് ചെയ്ത് എടുക്കാവുന്നതാണ്. കൂടാതെ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് മൊബൈല്‍ നമ്പറിലേക്ക് ഒരു കണ്‍ഫര്‍മേഷന്‍ സന്ദേശവും ലഭിക്കും.
ഒരു മൊബൈല്‍ നമ്പര്‍ വഴി ഒരു വ്യക്തിക്ക് പരമാവധി നാല് ഗുണഭോക്താക്കളെ കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെങ്കിലും ഓരോ ഗുണഭോക്താവിന്റേയും തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ വ്യത്യസ്തമായിരിക്കണം. മൊബൈല്‍ നമ്പര്‍ ഒഴികെ മറ്റൊന്നും പൊതുവായി പാടില്ല.
വാക്‌സിന്‍ സ്വീകരിക്കുന്നത് വരെ ഈ രജിസ്‌ട്രേഷന്‍ രേഖകളില്‍ വ്യക്തിക്ക് തന്റെ വിവരങ്ങള്‍ എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ ഉള്ള സൗകര്യങ്ങളുണ്ട്. രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ അവരവരുടെ താമസ സ്ഥലത്തെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി സമയം വാങ്ങി സ്ഥാപനത്തില്‍ ചെന്ന് രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ എടുക്കുക. 45നും 59നും വയസ്സിനിടയില്‍ പ്രായമുള്ളവര്‍ രോഗാവസ്ഥ സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് രജിസ്റ്റേര്‍ഡ് ഡോക്ടറില്‍ നിന്നും വാങ്ങി വാക്‌സിനെടുക്കാന്‍ പോകുന്ന കേന്ദ്രത്തില്‍ ഹാജരാക്കണം.