മൺ മറഞ്ഞ അഞ്ചു പ്രതിഭകൾക്ക് രാജ്യാന്തര ചലച്ചിത്ര മേള അഭ്ര പാളിയിൽ ആദരമൊരുക്കും. കൊറിയൻ സംവിധായകനായിരുന്ന കിം കി ഡുക്ക്, അര്ജന്റീനിയന് സംവിധായകൻ ഫെര്ണാണ്ടോ സോളാനസ്, ഷാനവാസ് നരണിപ്പുഴ, രാമചന്ദ്രബാബു, സൗമിത്ര ചാറ്റർജി, കെ രാമചന്ദ്രബാബു എന്നിവർക്കാണ് മേള ആദരമൊരുക്കുന്നത് .
ഛായാഗ്രാഹകന് കെ രാമചന്ദ്രബാബുവിനോടുള്ള ആദരമായി ജോൺ എബ്രഹാം സംവിധാനം ചെയ്ത അഗ്രഹാരത്തിൽ കഴുതൈ എന്ന ചിത്രം പ്രദർശിപ്പിക്കും. 125 ലേറെ മലയാളചലച്ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്വ്വഹിച്ച അദ്ദേഹം തമിഴ്, തെലുഗു,ഹിന്ദി, അറബി, ഇംഗ്ലീഷ് ഭാഷകളിലെ ചിത്രങ്ങളിലും പ്രവര്ത്തിച്ചിട്ടുണ്ട്.കരി (ഷാനവാസ് ഞരണിപ്പുഴ ) ചാരുലത (സൗമിത്ര ചാറ്റർജി ) ദി സൗത്ത് (ഫെർണാഡോ സൊളാനേസ്) സ്പ്രിങ് സമ്മർ ഫാൾ വിൻ്റന്റർ ആൻഡ് സ്പ്രിങ് ( കിം കി ഡുക്ക്) എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിലെ മറ്റു ചിത്രങ്ങൾ.