പാലക്കാട്: ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടിംഗ് വ്യാഴാഴ്ച ആരംഭിക്കും. മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഡെലിഗേറ്റുകൾക്ക് വോട്ടുചെയ്യാം. എസ്എംഎസിലൂടെ വോട്ട് ചെയ്യുന്നതിന് IFFK (space) ഫിലിം കോഡ് എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറിലേയ്ക്ക് അയക്കേണ്ടതാണ്.
ബിലേസുവാർ, ബേർഡ് വാച്ചിംഗ്, ക്രോണിക്കിൾ ഓഫ് സ്പേസ്, ചുരുളി, ഡെസ്റ്റെറോ, ഹാസ്യം, ഇൻ ബിറ്റ്വീൻ ഡൈയിങ്, കോസ, ലോൺലി റോക്ക്, മെമ്മറി ഹൗസ്, റോം, ദി നെയിംസ് ഓഫ് ദ ഫ്ലവേഴ്സ്, ദേർ ഈസ് നോ ഈവിൾ, ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ് ഈസ് എ റിസറക്ഷൻ എന്നീ ചിത്രങ്ങളാണ് മത്സരിക്കുക. ചലച്ചിത്രമേളയുടെ സമാപനസമ്മേളനത്തിൽ പ്രേക്ഷകപ്രീതി നേടിയ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സമ്മാനിക്കും.