പാലക്കാട്:  ഇ കെ നായനാർ ,കെ കരുണാകരൻ , കവികളായ ഒ എൻ വി , എ അയ്യപ്പൻ ,ഡി വിനയചന്ദ്രൻ ,നടി സുകുമാരി , വി .ദക്ഷിണാമൂർത്തി , കെ ആർ മോഹനൻ , പി കെ നായർ , സോളാനസ് ,കിം കി ഡുക് , നടൻ മുരളി, അനിൽ നെടുമങ്ങാട്, രാമചന്ദ്രബാബു, പി വി ഗംഗാധരൻ തുടങ്ങി മരിച്ചിട്ടും മായാതെ നിൽക്കുന്ന പ്രമുഖരുടെ ഓർമ്മചിത്രങ്ങൾ ഉൾപ്പെട്ട ഐ എഫ് എഫ് കെ രജത ജൂബിലി ഫോട്ടോ പ്രദർശനം ‘മേള @25’ ആരംഭിച്ചു .
1994 ല് കോഴിക്കോട്ട് മേള ആരംഭിച്ചതു മുതല് 2019 വരെയുള്ള 300 ചിത്രങ്ങളാണ് ഐ എഫ് എഫ് കെയുടെ കാൽനൂറ്റാണ്ട് അടയാളപ്പെടുത്തിയ ഫോട്ടോ പ്രദർശനത്തിലുള്ളത് .ചിത്രങ്ങളെ കുറിച്ചുള്ള വിവരണവും പ്രദര്ശനത്തില് ഉള്പ്പെടുത്തിയിട്ടുണ്ട്. അക്കാദമിയുടെ ശേഖരത്തിൽ നിന്നുള്ള ചിത്രങ്ങൾക്ക് പുറമേ പ്രതിനിധികളില് നിന്ന് ശേഖരിച്ച ഫോട്ടോകളും പ്രദര്ശനത്തിലുണ്ട്. അക്കാദമി വൈസ് ചെയര്പേഴ്‌സണ് ബീനാ പോള്, ജനറൽ കൗൺസിൽ അംഗം സജിതാ മഠത്തിൽ ,ജോജി തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് ഫോട്ടോകൾ തെരെഞ്ഞെടുത്തത് .