പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ തയ്യാറാവുന്നത് 3425 പോളിംഗ് ബൂത്തുകൾ. 2109 സാധാരണ ബൂത്തുകളും 1316 ഓക്സിലറി ബൂത്തുകളുമാണ് ജില്ലയിൽ സജ്ജമാവുക.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരു ബൂത്തിലെ പരമാവധി വോട്ടർമാരുടെ എണ്ണം 1000 ആയി തിരഞ്ഞെടുപ്പ് കമ്മീഷൻ നിജപ്പെടുത്തിയിട്ടുണ്ട്. ആയിരത്തിയൊന്നോ അതിൽ കൂടുതലോ വോട്ടർമാരുള്ള ബൂത്തുകളോടനുബന്ധിച്ചാണ് ഓക്സിലറി ബൂത്തുകസ്ഥാപിക്കുന്നത്. മുതിർന്ന പൗരന്മാർ, ഭിന്നശേഷി വോട്ടർമാർ, ട്രാൻസ്ജെൻഡർ വോട്ടർമാർ എന്നിവർക്കായി പ്രത്യേകം ബൂത്തുകൾ സജ്ജീകരിക്കില്ല.