കാസര്‍കോട്: ഗവ. ആയുര്‍വേദ ആശുപത്രിയില്‍ പ്രസൂതി സ്ത്രീരോഗ വിഭാഗത്തിന് പ്രത്യേകം ഒപി സൗകര്യം ഒരുങ്ങി. സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍, സ്ത്രീ-പുരുഷ വന്ധ്യത, വെള്ളപോക്ക്, വിളര്‍ച്ച, മുടികൊഴിച്ചില്‍, മുഖക്കുരു, വയറുവേദന, ഗര്‍ഭാശയ മുഴകള്‍, പി സി ഒ ഡി, ആര്‍ത്തവ വിരാമ പ്രശ്‌നങ്ങള്‍, പ്രസവാനന്തര ശുശ്രൂഷകള്‍, തൈറോയിഡ് മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് സൗജന്യ ചികിത്സ ലഭിക്കും. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് ഓ പി സൗകര്യം. ഫോണ്‍: 04994 231624.