കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ചെലവുകള്‍ നിരീക്ഷിക്കാന്‍ ജില്ലയില്‍ അഞ്ച് മണ്ഡലങ്ങളില്‍ അക്കൗണ്ടിങ് സംഘത്തെ നിയമിച്ചു.

മണ്ഡലം, ക്യാമ്പ് ഓഫീസ്, ചുമതലയുള്ള ഓഫീസര്‍ എന്ന ക്രമത്തില്‍-

മഞ്ചേശ്വരം- ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസ്, മഞ്ചേശ്വരം- പി സി സ്റ്റീഫന്‍, അസി. ഡയറക്ടര്‍ കോഓപ്പറേറ്റീവ് ഓഡിറ്റ്
ഉദുമ- ഗ്രാമ പഞ്ചായത്ത് ഓഫീസ് ഉദുമ- ജെനു കുര്യാക്കോസ് സീനിയര്‍ ഗ്രേഡ് ഓഡിറ്റര്‍, ഓഡിറ്റ് ഡിപ്പാര്‍ട്ട്്‌മെന്റ്
കാഞ്ഞങ്ങാട്- ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസ്, കാഞ്ഞങ്ങാട് -രാജഗോപാലന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍
തൃക്കരിപ്പൂര്‍- ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസ്,നീലേശ്വരം- സി വിനോദ് കുമാര്‍-ഓഡിറ്റ് ഓഫീസര്‍, ഓഡിറ്റ് ഡിപ്പാര്‍ട്ട്്‌മെന്റ്
കാസര്‍കോട്- ജില്ലാ പ്ലാനിംഗ് ഓഫീസ് കാസര്‍കോട്- സോജന്‍ ജോസഫ്-സീനിയര്‍ ഓഡിറ്റര്‍ കോഓപ്പറേറ്റീവ് ഓഡിറ്റ്