കൊല്ലം: ജില്ലയില്‍ ബുധനാഴ്ച (മാര്‍ച്ച് 3) 561 പേര്‍ കോവിഡ് രോഗമുക്തി നേടി. 236 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 232 പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 49 പേര്‍ക്കാണ് രോഗബാധ. കുരീപ്പുഴ-എട്ട്, കോട്ടയ്ക്കകം- ആറ്, തൃക്കടവൂര്‍-അഞ്ച്, അഞ്ചാലുംമൂട്, വാളത്തുംഗല്‍, മങ്ങാട് എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗബാധിതരുള്ളത്.

മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-11, പുനലൂര്‍-10, കൊട്ടാരക്കര -അഞ്ച് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം
ഗ്രാമപഞ്ചായത്തുകളില്‍ പൂയപ്പള്ളി-15, ചടയമംഗലം-ഒമ്പത്, ശാസ്താംകോട്ട- എട്ട്, ആദിച്ചനല്ലൂര്‍, തൃക്കോവില്‍വട്ടം, വിളക്കുടി ഭാഗങ്ങളില്‍ ആറുവീതവും കുന്നത്തൂര്‍, കുളത്തൂപ്പുഴ, ചവറ, പെരിനാട്, മയ്യനാട്, വെളിയം പ്രദേശങ്ങളില്‍ അഞ്ചു വീതവും കുന്നത്തൂര്‍, കൊറ്റങ്കര, തേവലക്കര, പോരുവഴി എന്നിവിടങ്ങളില്‍ നാലു വീതവും ഇളമാട്, കരവാളൂര്‍, ഓച്ചിറ, പവിത്രേശ്വരം, പിറവന്തൂര്‍, പടിഞ്ഞാറേ കല്ലട ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.