തൃശ്ശൂർ: കുട്ടനെല്ലൂര്‍ സി അച്യുതമേനോന്‍ ഗവ. കോളേജ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ടി ഉണ്ണികൃഷ്ണന് സ്റ്റാറ്റിസ്റ്റിക്കല്‍ മാര്‍ഗങ്ങളിലൂടെ കാലാവസ്ഥാ വിശകലനം എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റു ലഭിച്ചു. ഫറൂഖ് കോളേജ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മേധാവിയായിരുന്ന ഡോ. പി അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. മറ്റം വാക തെക്കേപ്പാട്ട് കുട്ടന്‍ കൈമളുടെയും മലമല്‍ പട്ടിയാത്ത് സരസ്വതി അമ്മയുടെയും മകനായ ഉണ്ണികൃഷ്ണന്‍ കേരള കാര്‍ഷിക സര്‍വകലാശാല, വെറ്ററിനറി സര്‍വകലാശാല, പീച്ചി കെ എഫ് ആര്‍ ഐ, പാലക്കാട് ഗവ. വിക്ടോറിയ കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനും റിസര്‍ച്ച് ഫെല്ലോയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
2014 മുതല്‍ 2018 നവംബര്‍ വരെ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ചൂണ്ടല്‍ ഗ്രാമ പഞ്ചായത്തില്‍ വി ഇ ഒ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2003 ല്‍ ഗണിത ശാസ്ത്രത്തിലെ ഫെര്‍മയുടെ അന്ത്യ സിദ്ധാന്ത പഠനവുമായി ബന്ധപ്പെട്ട് അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ. എ പി ജെ അബ്ദുല്‍ കലാം കൊച്ചിയില്‍ നേരിട്ട് ഉണ്ണികൃഷ്ണനെ അഭിനന്ദിച്ചിട്ടുണ്ട്. തൃശൂര്‍ കേരള വര്‍മ കോളേജില്‍ നിന്ന് ഗണിത ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയതിന് ശേഷം കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് അഗ്രികള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്‌സിലും ബിരുദാനനന്തര ബിരുദം നേടിയിട്ടുണ്ട്. പ്രമുഖ പുസ്തക പ്രസാധകര്‍ക്ക് വേണ്ടി ഗണിതം ലളിതം, കുസൃതിക്കണക്കുകള്‍, ഗണിതം എങ്ങനെ പഠിക്കാം, സി പ്രോഗ്രാമിങ്, ന്യൂമറിക്കല്‍ അനാലിസിസ് തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഭാര്യ: രജിത ആര്‍ നായര്‍. മക്കള്‍: ശ്രീഹര്‍ഷ്, ശ്രേഷ്ഠ.