ജില്ലാ ആരോഗ്യകാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ പേരിയ സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാതലപരിപാടി സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രീതാരാമന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ജെ പൈലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.നൂന മര്‍ജ വിഷയാവതരണം നടത്തി. ജില്ലാ മലേറിയ ഓഫീസര്‍ അശോക് കുമാര്‍ പരിപാടി വിശദീകരിച്ചു. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനീഷാ സുരേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈമ മുരളീധരന്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ജെ.ഷജിത്ത്, വാര്‍ഡ് മെമ്പര്‍ എ.കെ.ചന്ദ്രന്‍, ജില്ലാ ആര്‍.സി.എച്ച്.ഓഫീസര്‍ ഡോ. പി. ദിനീഷ്, സാമൂഹ്യാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.മഹേഷ്, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയാ ഓഫീസര്‍ ജാഫര്‍ ബീരാളി തക്കാവില്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി പേരിയ, ആലാറ്റില്‍, അയനിക്കല്‍, മുളളല്‍ , പേരിയ 37 എന്നീ പ്രദേശങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ പ്രോഗ്രാം ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനവും നടത്തി. ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി.സി.ബാലന്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആഷാപ്രവര്‍ത്തകര്‍ ആരോഗ്യസേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
