മലപ്പുറം: നിയമസഭാ/മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ വാടകയ്ക്ക് വിതരണം ചെയ്യുന്നതിന് ജില്ലാ ഇലക്ഷന്‍ വിഭാഗം ക്വട്ടേഷന്‍ ക്ഷണിച്ചു. സി.സി.ടിവി ഇന്‍സ്റ്റാളേഷന്‍, ഡെസ്‌ക്‌ടോപ്പ് എല്‍.ഇ.ഡി/എല്‍.സി.ഡി മോണിറ്റര്‍ ആന്‍ഡ് മള്‍ട്ടി പര്‍പ്പസ് പ്രിന്റര്‍, ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍, ലാന്‍ നെറ്റ് വര്‍ക്ക്, യു.പി.എസ് ആന്‍ഡ് ഇന്‍സ്റ്റാളേഷന്‍, ടെലിവിഷന്‍ എല്‍.ഇ.ഡി/എല്‍.സി.ഡി, ഫോട്ടോ കോപ്പി, എം.സി.എം.സിയ്ക്കാവശ്യമായ ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിനാണ് ക്വട്ടേഷന്‍ ക്ഷണിച്ചത്. താത്പര്യമുള്ളവര്‍ അപേക്ഷ മാര്‍ച്ച് അഞ്ചിന് വൈകീട്ട് നാലിനകം സമര്‍പ്പിക്കണം.