ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ആസ്പത്രിയില്‍ പൂര്‍ത്തീകരിച്ച മാമോഗ്രാം യൂണിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത് അധ്യക്ഷത വഹിച്ചു. ഡോ.വി.ജിതേഷ്, ഡോ.സനല്‍ ചോട്ടു എന്നിവര്‍ സംസാരിച്ചു. സ്തനാര്‍ബുദം ഏറ്റവും നേരത്തെ കണ്ടെത്താന്‍ മാമോഗ്രാം വഴി കഴിയും. ജില്ലയില്‍ ആദ്യമായാണ് ഇത്തരം സംവിധാനം ഒരുങ്ങുന്നത്.
