പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ അരിപ്പ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2018-19 അധ്യയന വര്‍ഷം എച്ച്.എസ്.എസ്.ടി(ജൂനിയര്‍) തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് താത്പര്യമുള്ളവരെയാണ് പരിഗണിക്കുക.
എച്ച്.എസ്.എ (ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫിസിക്കല്‍ സയന്‍സ്), എച്ച്.എസ്.എസ്.ടി (ഫിസിക്‌സ്, കെമസ്ട്രി, ബോട്ടണി, സുവോളജി, മാത്‌സ്) എന്നിവയിലാണ് ഒഴിവുകളുള്ളത്. പി.എസ്.സി നിയമനത്തിനായി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യത ഉണ്ടായിരിക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ മേയ് 16 നകം പുനലൂര്‍ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ സമര്‍പ്പിക്കണം. പി.എസ്.സി പ്രായപരിധി ബാധകം. വിശദ വിവരങ്ങള്‍ 0475-2222353 എന്ന നമ്പരില്‍ ലഭിക്കും.