കൊട്ടാരക്കര സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ സൗജന്യമായി നടത്തുന്ന കൂണ്‍കൃഷി പരിശീലനത്തിന് കര്‍ഷകര്‍/യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം.
ഇതേ കേന്ദ്രത്തില്‍ ഒരു മാസത്തെ സൗജന്യ പച്ചക്കറി കൃഷി പരിശീലനത്തിന് പത്താം ക്ലാസ് ജയിച്ച യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്. താത്പര്യമുള്ളവര്‍ ബയോഡാറ്റ, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളുമായി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ 8281280013, 0474-2663535 എന്നീ നമ്പരുകളില്‍ ലഭിക്കും.