ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് സമാശ്വാസം 2018-19 മേയ് 19ന് രാവിലെ 10 മുതല്‍ പത്തനാപുരം താലൂക്ക് ഓഫീസില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് പുതിയ പരാതികള്‍ സമര്‍പ്പിക്കുന്നതിന് പ്രതേ്യക കൗണ്ടറുകള്‍ ഉണ്ടാകും. തീര്‍പ്പാക്കാന്‍ കഴിയുന്ന പരാതികള്‍ അദാലത്തില്‍ പരിഹരിക്കും. മറ്റുള്ളവയില്‍ വകുപ്പ്തല മേധാവികളുടെ റിപ്പോര്‍ട്ട് ലഭ്യമാക്കിയ ശേഷം തീരുമാനമെടുക്കും. പരാതികള്‍ ഓണ്‍ലൈനിലും സമര്‍പ്പിക്കാം.
