81 പേര്ക്ക് രോഗമുക്തി
പാലക്കാട്: ജില്ലയില് ഇന്ന് (മാർച്ച് 4) 81 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 42 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 35 പേര്, ഇതര സംസ്ഥാനത്ത് നിന്നും വന്ന 4 പേർ എന്നിവര് ഉള്പ്പെടും. 81 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ- 11 പേർ
ഷൊർണ്ണൂർ സ്വദേശികൾ-6 പേർ
ലക്കിടി പേരൂർ, ഒറ്റപ്പാലം സ്വദേശികൾ-4 പേർ വീതം
അയിലൂർ, ചിറ്റൂർ, കിഴക്കഞ്ചേരി, കൊടുമ്പ്, കൊടുവായൂർ, കോങ്ങാട്, പുതുശ്ശേരി, തിരുമിറ്റക്കോട് സ്വദേശികൾ – 3 പേർ വീതം
അകത്തേത്തറ, ആലത്തൂർ, കണ്ണമ്പ്ര, കൊപ്പം, കോട്ടോപ്പാടം, കുലുക്കല്ലൂർ, നാഗലശേരി, വടക്കഞ്ചേരി സ്വദേശികൾ-2 പേർ വീതം
അഗളി,കടമ്പഴിപ്പുറം, കാവശ്ശേരി, കേരളശ്ശേരി, മുതലമട, മുതുതല, നെല്ലായ,നെന്മാറ, പല്ലശ്ശന, പട്ടഞ്ചേരി, പുതുനഗരം, ശ്രീകൃഷ്ണപുരം, തേങ്കുറിശ്ശി, തൃക്കടേരി, വാണിയംകുളം, വെള്ളിനേഴി – ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 1815 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് വീതം കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലും, 6 പേർ ആലപ്പുഴ, 7 പേർ കോഴിക്കോട് ജില്ലകളിലും, 8 പേർ തിരുവനന്തപുരം, 34 പേർ തൃശ്ശൂര്, 33 പേർ മലപ്പുറം ജില്ലകളിലും, 11 പേർ എറണാകുളം ജില്ലയിലും ചികിത്സയിലുണ്ട്.