തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചെറുവയ്ക്കലിനെ(ആല്‍ത്തറ ജംങ്ഷന്‍ പ്രദേശം) കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പ്രഖ്യാപിച്ചു.  ഇതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു.
കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു
കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതിനെത്തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനു കീഴില്‍ ചെമ്പഴന്തി തുണ്ടത്തില്‍ പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.