കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അച്ചടി ജോലികള്‍ നടത്തുന്ന പ്രിന്‍റിംഗ് പ്രസ് ഉടമകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ എം. അഞ്ജന അറിയിച്ചു.

അച്ചടിക്കുന്ന നോട്ടീസുകൾ, ലഘുലേഖകൾ, പോസ്റ്ററുകൾ തുടങ്ങി എല്ലാത്തരം പ്രചാരണ സാമഗ്രികളിലും പ്രസിന്‍റെയും പ്രസാധകൻ്റെയും പേരും വിലാസവും ഉണ്ടായിരിക്കണം.

അച്ചടിച്ച് മൂന്നു ദിവസത്തിനകം ഇതിൻ്റെ നാലു കോപ്പികൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഇതിനൊപ്പം പ്രസാധകന്‍ നല്‍കിയ പ്രഖ്യാപനത്തിൻ്റെ പകര്‍പ്പ്, അച്ചടിച്ച കോപ്പികളുടെ എണ്ണം, ഈടാക്കിയ കൂലി എന്നിവ രേഖപ്പെടുത്തിയ ഫോറവും നല്‍കണം.

നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന പ്രസുകളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതാണ്.