കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്കാലിക പോളിംഗ് സ്റ്റേഷനുകൾ നിർമ്മിക്കുന്നതിന് അപേക്ഷ/ക്വട്ടേഷൻ ക്ഷണിച്ചു. 20 ചതുരശ്ര മീറ്റർ അളവിലുള്ള താത്കാലിക കെട്ടിടങ്ങൾ നിർമ്മിച്ചു നൽകുന്നതിന് താല്പര്യമുള്ള വ്യക്തികളും ഏജൻസികളും മാർച്ച് പത്തിനു വൈകുന്നേരം അഞ്ചിനകം ജില്ലാ കളക്ടറുടെ ഓഫീസിൽ ക്വട്ടേഷൻ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ കളക്ട്രേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗം ഓഫീസിൽ ലഭിക്കും. ഫോൺ: 04812560085.
