‍കൊല്ലം: ജില്ലയില് ഇന്ന് 299 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 249 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും സമ്പര്‍ക്കം വഴി 293 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 37 പേര്‍ക്കാണ് രോഗബാധ. കാവനാട,് വടക്കേവിള മതിലില്‍ എന്നിവിടങ്ങളില്‍ മൂന്നു വീതം രോഗബാധിതര്‍ ഉണ്ട്.

മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-എട്ട്, പുനലൂര്‍-നാല്, പരവൂര്‍-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം
ഗ്രാമപഞ്ചായത്തുകളില്‍ ചിതറ-19, ചടയമംഗലം-13, കരവാളൂര്‍-12, ചാത്തന്നൂര്‍, പേരയം എന്നിവിടങ്ങളില്‍ 10 വീതവും ആദിച്ചനല്ലൂര്‍, കുലശേഖരപുരം, ഭാഗങ്ങളില്‍ ഒന്‍പതു വീതവും മൈനാഗപ്പള്ളി-എട്ട്, ഏരൂര്‍, ചിറക്കര, തൃക്കരുവ, പവിത്രേശ്വരം, മയ്യനാട് പ്രദേശങ്ങളില്‍ ഏഴു വീതവും അലയമണ്‍, കുളക്കട എന്നിവിടങ്ങളില്‍ ആറു വീതവും പനയം, മൈലം, ശൂരനാട് വടക്ക് ഭാഗങ്ങളില്‍ അഞ്ചു വീതവും കിഴക്കേകല്ലട, പടിഞ്ഞാറേകല്ലട, എഴുകോണ്‍, കുണ്ടറ, ചവറ, പത്തനാപുരം, വിളക്കുടി പ്രദേശങ്ങളില്‍ നാലു വീതവും അഞ്ചല്‍, ഇളമ്പള്ളൂര്‍, കരീപ്ര, കുന്നത്തൂര്‍, തൃക്കോവില്‍വട്ടം, തെ•ല, പ•ന, പെരിനാട്, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.