ഇടുക്കി: കുട്ടിക്കാനം- ചപ്പാത്ത് മലയോര ഹൈവേയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കുട്ടിക്കാനം-ചപ്പാത്ത് റോഡില്‍ ഏലപ്പാറ മുതല്‍ നാലാം മൈല്‍ വരെയുളള ഭാഗത്ത് നാളെ (മാര്‍ച്ച് 9) മുതല്‍ വാഹന ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. ഏലപ്പാറയില്‍ നിന്നും കട്ടപ്പന ഭാഗത്തേക്കുളള അമിതഭാര വാഹനങ്ങള്‍ ഒഴികെയുളള എല്ലാ വാഹനങ്ങളും ഏലപ്പാറയില്‍ നിന്നും തിരിഞ്ഞ് ചെമ്മണ്ണ് – കൊച്ചു കരിന്തരുവി-ബോര്‍ഡ് പടി – നാലാം മൈല്‍ വഴി പോകേണ്ടതും കട്ടപ്പനയില്‍ നിന്നും ഏലപ്പാറയ്ക്ക് വരുന്ന വാഹനങ്ങള്‍ നിലവിലുളള റോഡിലുടെയും വരേണ്ടതാണെന്ന് പീരുമേട് പിഡബ്ല്യൂഡി റോഡ്‌സ് സബ് ഡിവിഷന്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
