കാസര്‍ഗോഡ്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി നടപ്പാക്കുന്ന വി ഡിസേർവ് പദ്ധതിയുടെ നാലാം ഘട്ടം വിജയകരമായി പൂർത്തിയായി. നാലാം ഘട്ട സമാപനം ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. അജാനൂർ കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വി ഡിസേർവ് പദ്ധതിയുടെ ഭാഗമായി നടത്തിയ 22 ക്യാമ്പുകളിലും പങ്കെടുത്ത നൂറോളം എൻഎസ്എസ് വളണ്ടിയർമാരെ അനുമോദിച്ചു.
എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജ് കാസർകോട്, എസ്എൻഡിപി കോളേജ് കാലിച്ചാനടുക്കം, ഗവ. കോളേജ് കാസർകോട് എന്നീ കോളേജുകളിലെ വിദ്യാർത്ഥികളാണിവർ. ഇവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.സാമൂഹ്യ സുരക്ഷ മിഷൻ ജില്ലാ കോർഡിനേറ്റർ ജിഷോ ജെയിംസ്, എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ അജിത്ത്, മഞ്ജു എന്നിവർ പങ്കെടുത്തു.