തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ (08 മാർച്ച്) 12,116 പേർക്കു കോവിഡ് വാക്‌സിൻ നൽകി. 60 വയസിനു മുകളിൽ പ്രായമുള്ള 6200 പേർക്കും മറ്റു രോഗങ്ങളുള്ള 45നും 60നും ഇടയിൽ പ്രായമുള്ള 412 പേരും ഇന്നലെ വാക്‌സിൻ സ്വീകരിച്ചു.
919 ആരോഗ്യ പ്രവർത്തകർ ആദ്യ ഘട്ടവും 2,724 ആരോഗ്യ പ്രവർത്തകർ രണ്ടാം ഘട്ടവും വാക്‌സിൻ സ്വീകരിച്ചു. കോവിഡ് മുന്നണി പോരാളികളായ 1,861 പേരും വാക്‌സിൻ സ്വീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസിൽനിന്ന് അറിയിച്ചു.