ആലപ്പുഴ: 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ സ്ഥാനാർത്ഥികളും തങ്ങളുടെ പേരിൽ പ്രത്യേകം ബാങ്ക് അക്കൗണ്ട് ആരംഭിക്കേണ്ടതും, ആയത് നോമിനേഷൻ നല്കു ന്ന സമയത്ത് റിട്ടേണിംഗ് ആഫീസറെ രേഖാമൂലം അറിയിക്കേണ്ടതുമാണെന്ന് ചെലവ് സംബന്ധിച്ച നോഡല്‍ ഓഫീസര്‍ ഫിനാന്‍സ് ഓഫീസര്‍ ഷിജൂ ജോസ് അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വരവ്-ചെലവുകൾ പ്രസ്തുത അക്കൗണ്ടിലൂടെ മാത്രം നടത്തേ ണ്ടതാണ്. ഒരു ദിവസം ഒരു വ്യക്തിയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ 10,000 രൂപയിൽ കൂടുതൽ വരുന്ന ചെലവുകളും വരവുകളും ചെക്ക്, ഡി.ഡി, ആര്‍.ടി.ജി.എസ്, നെഫ്റ്റ്, മറ്റ് ഇലക്ട്രോണിക് പണം കൈമാറല്‍ സംവിധാനങ്ങള്‍ വഴി മാത്രമേ നടത്തുവാൻ പാടുള്ളുവെന്നും അറിയിച്ചിട്ടുണ്ട്.