നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ജില്ലയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി.. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കല്‍, സത്യവാങ്മൂലം നല്‍കല്‍, വിവിധ ആവശ്യങ്ങള്‍ക്കുള്ള അനുമതി നേടല്‍ എന്നിവ സുവിധ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുളള പരിശീലനമാണ് നല്‍കിയത് .ഐ ടി മിഷന്‍ , നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ ,തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനം ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ .രവികുമാര്‍ ഉദ്ഘാടനം ചെയ്തു. ഐ ടി മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ എസ്. നിവേദ് ക്ലാസ്സിന് നേതൃത്വം നല്‍കി . ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ സുധേഷ് എം വിജയന്‍ , വിവിധ ഐ ടി മിഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .
സുവിധ പോര്‍ട്ടല്‍ വഴി ഉച്ചഭാഷിണികള്‍, വാഹനങ്ങള്‍ എന്നിവയ്ക്കും പൊതുയോഗങ്ങള്‍ നടത്തുന്നതിനുമുള്ള അനുമതി തേടാവുന്നതാണ്. suvidha.eci.gov.in എന്ന വെബ് വിലാസത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ സ്ഥാനാര്‍ത്ഥികള്‍, സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍, തിരഞ്ഞെടുപ്പ് ഏജന്റ് എന്നിവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രികകള്‍, അഫിഡവിറ്റുകള്‍ എന്നിവയും ഈ സൈറ്റിലൂടെ സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശ പത്രികക്കൊപ്പം കെട്ടിവയ്ക്കേണ്ട തുക ഓണ്‍ലൈനായി അടക്കാനുള്ള സംവിധാനവും ഉണ്ട്. നാമനിര്‍ദ്ദേശ പത്രികകള്‍, അഫിഡവിറ്റുകള്‍ എന്നിവ പൂരിപ്പിച്ച് അവ നേരിട്ട് സമര്‍പ്പിക്കുന്നതിനുള്ള തീയതി, സമയം എന്നിവ തിരഞ്ഞെടുക്കണം. അനുമതി ലഭിക്കുന്ന സമയത്ത് നേരില്‍ ഹാജരായി ഓണ്‍ലൈനായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയുടെ പ്രിന്റ് റിട്ടേണിങ് ഓഫീസര്‍ മുന്‍പാകെ സത്യപ്രതിജ്ഞ ചൊല്ലി സമര്‍പ്പിക്കണം.
