കാസർഗോഡ്: 1977 ല്‍ രൂപം കൊണ്ട ഉദുമ നിയോജക മണ്ഡലത്തില്‍ നിലവില്‍ ചെമ്മനാട്, മുളിയാര്‍, ദേലംപാടി, ഉദുമ, പളളിക്കര, ബേഡഡുക്ക, പുല്ലൂര്‍-പെരിയ, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തുകളാണ് ഉള്‍പ്പെടുന്നത്. കളനാട്, തെക്കില്‍, മുളിയാര്‍, ദേലംപാടി, അഡൂര്‍, ബാര, ഉദുമ, പളളിക്കര-രണ്ട്, പനയാല്‍, പളളിക്കര, മുന്നാട്, ബേഡഡുക്ക, കൊളത്തൂര്‍, പെരിയ, പുല്ലൂര്‍, ബന്തടുക്ക, കരിവേടകം, കുറ്റിക്കോല്‍ എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്നതാണ് ഉദുമ മണ്ഡലം.

198 ബൂത്തുകളാണ് ഈ മണ്ഡലത്തിലുളളത്. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 75.87 ഉം (128832 സമ്മതിദായകര്‍), 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 156 ബൂത്തുകളിലായി 71.49 ശതമാനവും (124238 വോട്ടര്‍മാര്‍) ആയിരുന്നു ഉദുമയിലെ പോളിംഗ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ ആകെ 173441 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇതില്‍ 83832 പുരുഷന്മാരും 89609 സ്ത്രീകളുമായിരുന്നു. ഇതില്‍ 128313 പേരാണ് വോട്ട് ചെയ്തത്.

73.98 ശതമാനമായിരുന്നു പോളിംഗ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 80.16 ശതമാനമായിരുന്നു ഉദുമ മണ്ഡലത്തിലെ പോളിങ്. 97117 പുരുഷന്മാരും 102712 സ്ത്രീകളുമുള്‍പ്പെടെ 199829 വോട്ടര്‍മാരായിരുന്നു 2016 ല്‍ മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 73654 പുരുഷന്മാരും 86524 സ്ത്രീകളുമുള്‍പ്പെടെ ആകെ 160178 ആളുകളാണ് വോട്ടു ചെയ്തത്.