ജില്ലയില് പരിശോധന പൂര്ത്തിയായി പ്രവര്ത്തനസജ്ജമായ വോട്ടിംഗ് മെഷീനുകളുടെ ഒന്നാംഘട്ട റാന്റമൈസേഷന് നാളെ (മാര്ച്ച് 10) രാവിലെ 11 മുതല് ഉച്ചയ്ക്ക് 12 വരെ ജില്ലാ കലക്ടറുടെ ചേംബറില് നടക്കും. ഓരോ മണ്ഡലങ്ങളിലേക്കും ഏതെല്ലാം വോട്ടിങ് മെഷീനുകള് നല്കണമെന്ന് ഇതിലൂടെ തീരുമാനിക്കും. റിട്ടേണിംഗ് ഓഫീസര്മാരുടെയും വിവിധ രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് റാന്റമൈസേഷന് നടക്കുക.