266 പേര്ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില് ഇന്ന് (മാർച്ച് 9) 77 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 34 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 39 പേര്, ഇതര സംസ്ഥാനത്ത് നിന്നും വന്ന 4 പേർ എന്നിവര് ഉള്പ്പെടും. 266 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ, ഒറ്റപ്പാലം നഗരസഭ സ്വദേശികൾ- 7 പേർ വീതം
അമ്പലപ്പാറ സ്വദേശികൾ-6 പേർ
കടമ്പഴിപ്പുറം, വടക്കഞ്ചേരി സ്വദേശികൾ-5 പേർ വീതം
അനങ്ങനടി സ്വദേശികൾ-4 പേർ
മാത്തൂർ, കൊടുവായൂർ സ്വദേശികൾ-3 പേർ വീതം
ഷൊർണ്ണൂർ,പട്ടഞ്ചേരി, പറളി, നല്ലേപ്പിള്ളി, കുഴൽമന്ദം, കൊഴിഞ്ഞാമ്പാറ, കോങ്ങാട്, കൊടുമ്പ്, ആനക്കര സ്വദേശികൾ- 2പേർ വീതം
ആലത്തൂർ, മണ്ണാർക്കാട്, ചിറ്റൂർ-തത്തമംഗലം, എരിമയൂർ, കണ്ണമ്പ്ര, കപ്പൂർ,കരിമ്പ, കേരളശ്ശേരി, കുത്തനൂർ, മുണ്ടൂർ, നാഗലശ്ശേരി, പട്ടാമ്പി, പുതുപ്പരിയാരം, പുതുശ്ശേരി, തിരുവേഗപ്പുര, തൃക്കടേരി, തൃത്താല, വല്ലപ്പുഴ,വണ്ടാഴി- ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 1460 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് വീതം കൊല്ലം, ഇടുക്കി, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലും, 2 പേർ പത്തനംതിട്ട ജില്ലയിലും 6 പേർ കോഴിക്കോട് ജില്ലയിലും 9 പേർ തിരുവനന്തപുരം ജില്ലയിലും 11 പേർ എറണാകുളം ജില്ലയിലും 17 പേർ മലപ്പുറം ജില്ലയിലും 21 പേർ തൃശ്ശൂര് ജില്ലയിലും ചികിത്സയിലുണ്ട്.