കേരള ലോകായുക്ത ക്യാമ്പ് സിറ്റിംഗ് മെയ് 28 ന് കണ്ണൂര്‍ ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്കിലും 29, 30 തിയ്യതികളില്‍ തലശ്ശേരി ഗവ. റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും മെയ് 31, ജൂണ്‍ 1 തിയ്യതികളില്‍ കോഴിക്കോട് കളക്‌ട്രേറ്റ്  കോണ്‍ഫറന്‍സ് ഹാളിലും നടക്കും. അന്നേ ദിവസങ്ങളില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.