വയനാട്:  നെന്മേനി ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ വിവിധ തരം ക്ഷേമ പെന്‍ഷനുകള്‍ ലഭിച്ചുകൊണ്ടിരുന്നവരില്‍ പിന്നീട് വിവിധ കാരണങ്ങളാല്‍ തടയപ്പെട്ടതുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് അദാലത്ത് നടത്തുന്നു. എന്നു വരെ പെന്‍ഷന്‍ ലഭിച്ചിരുന്നു എന്ന വിവരം, പെന്‍ഷന്‍ ഐ.ഡി, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ്, സത്യവാങ്മൂലം എന്നിവ സഹിതം മെയ് 22നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നല്‍കണം.