ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കുന്ന സഞ്ചരിക്കുന്ന വോട്ടര്‍ വീഡിയോ പ്രദര്‍ശനം ‘സേവ് ദ ഡേറ്റിന്റെ’ ലോഗോ പ്രകാശനം ചലച്ചിത്രതാരം ടോവിനോ തോമസ് നിര്‍വ്വഹിച്ചു. എല്ലാവരും വോട്ടെടുപ്പില്‍ പങ്കാളികളാകുക വഴി ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്വീപ് പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നത്. ആലപ്പുഴ ഡി.ആര്‍.ഡി.എ. അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ആര്‍. രാധാകുമാര്‍, സി.പി. ജോസഫ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
