കൊല്ലം: ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കുളക്കട സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശീലത നിര്‍വഹിച്ചു. എന്‍.പി.സി.ബി പ്രോഗ്രാം ഓഫീസര്‍ ഡോ. എം. സാജന്‍ മാത്യൂസ് അധ്യക്ഷനായി. കുളക്കട സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ശോഭ വാരാചരണ സന്ദേശം നല്‍കി. ജില്ലാ ഒപ്താല്‍മിക് സര്‍ജനും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ജി. സുപ്രഭ വിഷയാവതരണം നടത്തി. കോര്‍ഡിനേറ്റര്‍ വി.പി. വിമല്‍ റോയ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മധുസൂദനന്‍, ഒപ്റ്റോമെട്രിസ്റ്റ് രതീഷ് ജോഷ്വാ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ മൊബൈല്‍ ഒപ്താല്‍മിക് യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ വി സിനിയുടെ നേതൃത്വത്തില്‍ നേത്ര പരിശോധന ക്യാമ്പും നടത്തി.
